Thursday, March 4, 2010

ചിരാത്

മഴയത്ത് ഒരു ചിരാതു
കത്തുന്നതു കാണുമ്പോള്‍
എന്റെ ഉള്ളുലയും...
നനയാതെ,
കാറ്റില്‍ അണയാതെ,
കുനിഞ്ഞും പിടഞ്ഞും,
ധര്‍മ്മസങ്കടങ്ങളുടെ
നോവില്‍ കത്തിയെരിയുന്ന ചിരാത്!!!
അതെന്റെ ഹൃദയത്തിന്റെ
പൊള്ളലാവുന്നു....

4 comments:

  1. ആമി,
    വളരെ നന്നായിരിക്കുന്നു.ഇനിയും ഇത്തരം
    ആര്‍ദ്രമായ വരികളെ കാത്തിരിക്കുന്നു.

    ReplyDelete
  2. കുറേ എഴുതുക...
    എല്ലാ ഭാവുകങ്ങളും!!

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. കുഞ്ഞു വരികളില്‍ ചിരാത് കത്തുന്നത് ഞാന്‍ കാണുന്നു.തുടരുക...

    ReplyDelete